വന്യജീവി ചിത്രപ്രദർശനം

മെയ് 11 മുതൽ 14 വരെ

പ്രവേശനം രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ

കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറി, കോട്ടക്കുന്ന്, മലപ്പുറം

പ്രവേശന ഫീസ് ഇല്ല 

വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ കൊണ്ട് സമ്പന്നമാണ് മലപ്പുറം ജില്ലയിലെ പ്രദേശങ്ങൾ, ഈ വൈവിധ്യം വന്യജീവികളിലും പ്രതിഫലിക്കപ്പെടുന്നു. മലപ്പുറത്തിന്റെ ജൈവവൈവിധ്യ സമ്പന്നത ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ഒരു ഫോട്ടോ പ്രദർശനം നടത്തുകയാണ്.

ഫോട്ടോഗ്രാഫർമാർ, ഗവേഷകർ, പരിസ്ഥിതി പ്രവർത്തർ മുതലായവർ ചിത്രീകരിച്ച വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളുടെ മനോഹരമായ ചിത്രങ്ങളും, മലപ്പുറത്തിന്റെ ജൈവവൈവിധ്യം വെളിപ്പെടുത്തുന്ന പോസ്റ്ററുകളും പ്രദർശനത്തിൽ ഉണ്ടായിരിക്കും. ഓരോ ചിത്രത്തോടും ഒപ്പം അവയെപ്പറ്റിയുള്ള ഒരു ലഘുവിവരണവും ഉൾപ്പെടുത്തിയിരിക്കുന്നു.

വിലമതിക്കാനാവാത്ത ഈ സസ്യജന്തുജാലങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുവാൻ ഇത്തരം പ്രദർശനങ്ങൾ പ്രേരണയാകട്ടെ എന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

ഈ വന്യജീവി ചിത്രപ്രദർശനം വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും രസകരമായി പഠിക്കാനുള്ള ഒരു സുവർണ്ണാവസം കൂടിയാണ്.

പ്രവേശനം സൗജന്യമായ ഈ ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം, കേരള ലളിതകലാ അക്കാദമിയുടെ മലപ്പുറം കോട്ടക്കുന്നിലെ ആർട്ട് ഗാലറിയിൽ മെയ് പതിനൊന്നിന് പത്ത് മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഫീഖ നിർവഹിക്കുന്നതാണ്.

മെയ് പതിനാല് വരെയുള്ള പ്രദർശനത്തിലേക്ക് രാവിലെ പത്ത് മുതൽ രാത്രി ആറു മണി വരെയാണ് പ്രവേശനം.

ആരണ്യകം നേച്ചർ ഫൗണ്ടേഷൻ

 

എറണാകുളം ആസ്ഥാനമായി, അഖിലേന്ത്യാതലത്തിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതിസംഘടനയാണ് ആരണ്യകം നേച്ചർ ഫൌണ്ടേഷൻ. ജനങ്ങളിൽ പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സാമൂഹിക പാരിസ്ഥിതികപ്രശ്നങ്ങളിൽ വസ്തുനിഷ്ഠമായ പഠനനിഗമനങ്ങൾ മുന്നോട്ടുവെക്കുന്നതിനും ഒരു കൂട്ടം പരിസ്ഥിതിസ്നേഹികളും വന്യജീവികവേഷകരും രൂപീകരിച്ചതാണ് പ്രസ്തുത സംഘടന.

മനുഷ്യന്റെ വിവേകശൂന്യമായ പ്രവർത്തികൾമൂലം അനുദിനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ജൈവസമ്പത്തിനെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും ബോധവാന്മാരും കർമ്മനിരതരുമായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്നതിനായി വിദ്യാർത്ഥികൾക്കിടയിൽ സംഘടന പ്രവർത്തിച്ചു വരുന്നു.

അഖിലേന്ത്യാതലത്തിൽ വന്യജീവിഫോട്ടോഗ്രാഫി മത്സരങ്ങൾ, നേച്ചർ ക്യാമ്പുകൾ, പരിശീലനക്കളരികൾ, തിരഞ്ഞെടുക്കപ്പെട്ട വിഷയങ്ങളെക്കുറിച്ചു പഠനം നടത്തിയവരുടെ നേതൃത്വത്തിലുള്ള സെമിനാറുകൾ മുതലായവ സംഘടനയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.

Photographers