2022 മാർച്ച് 3-ന് ലോക വന്യജീവി ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ “നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.

പ്രകൃതിയെ എന്തിനു സംരക്ഷിക്കണം എന്നും എങ്ങനെ സംരക്ഷിക്കണം എന്നുമുള്ള നിങ്ങളുടെ ആശയങ്ങൾ ആവശ്യത്തിനു ചിത്രങ്ങളും വാചകങ്ങളും ചേർത്തു ഒരു പോസ്റ്ററായി അവതരിപ്പിക്കൂകയാണ് വേണ്ടത്.

ജൈവവൈവിധ്യം നഷ്ടപ്പെടുക, പ്രകൃതിദത്ത ആവാസവ്യവസ്ഥ നശിപ്പിക്കപ്പെടുക, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ തുടങ്ങി അനേകം വെല്ലുവിളികൾ ഇന്ന് നമ്മുടെ ആവാസവ്യവസ്ഥ നേരിടുന്നുണ്ടല്ലോ?.. അതിൽ നിന്ന് നിങ്ങൾക്ക് അറിയുന്ന ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങൾ തിരഞ്ഞെടുത്ത് അതിനെക്കുറിച്ചു നിങ്ങൾക്ക് കഴിയുന്ന രീതിയിൽ ഒരു പോസ്റ്റർ ഉണ്ടാക്കുക. ഏറ്റവും മികച്ച പോസ്റ്ററുകൾക്ക് ആകർഷകവുമായ സമ്മാനങ്ങൾ ലഭിക്കുന്നതാണ്.

വിഷയം: നമ്മുടെ പ്രകൃതിയെ സംരക്ഷിക്കൂ

സമർപ്പിക്കാനുള്ള അവസാന തീയതി: 2022 ഫെബ്രുവരി 20

മത്സരം നടക്കുന്ന തീയതി: 27 ഫെബ്രുവരി 2022

യോഗ്യത

മത്സരത്തിൽ കേരളത്തിൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും താഴെപ്പറയുന്ന വിഭാഗങ്ങളിൽ പങ്കെടുക്കാം

പ്രൈമറി: ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾ

ഹൈസ്‌കൂൾ: എട്ട് മുതൽ പത്തു വരെ ക്ലാസിലെ കുട്ടികൾ

ഹയർസെക്കൻഡറി: +1, +2 ക്ലാസുകളിലെ കുട്ടികൾ

പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് മത്സരാർത്ഥിക്ക് വിദ്യാലയത്തിൽ നിന്ന് ലഭിക്കുന്ന സാധുവായ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം.

സമർപ്പിക്കപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്ന എൻട്രികളിൽ നിന്ന് ഏറ്റവും മികച്ച എൻട്രികൾ ആരണ്യകം നേച്ചർ ഫൗണ്ടേഷൻ നിയോഗിക്കുന്ന വിദഗ്ദ്ധരുടെ സമിതി തിരഞ്ഞെടുക്കും.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ 25 ഫെബ്രുവരി 2022-ന് മുമ്പ് ഇമെയിൽ വഴിയോ അല്ലെങ്കിൽ ടെലിഫോൺ വഴിയോ അറിയിക്കുന്നതാണ്.

പോസ്റ്റർ മത്സരം

തിരഞ്ഞെടുക്കപ്പെട്ട എൻട്രികൾ 2022 ഫെബ്രുവരി 27നു നടക്കുന്ന ഓൺലൈൻ പ്രസന്റേഷൻ മത്സരത്തിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധരടങ്ങുന്ന ജൂറിക്ക് മുൻപിൽ   പ്രദർശിപ്പിക്കുന്നതാണ്.

ഓരോ വിദ്യാർത്ഥിക്കും അവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കുമ്പോൾ, ജൂറിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അഞ്ചു മിനിറ്റ് ലഭിക്കുന്നതാണ്.

വിധികർത്താക്കളിൽ പ്രകൃതി സംരക്ഷണത്തിൽ പരിചയസമ്പന്നരായ കലാകാരന്മാരും പ്രൊഫഷണലുകളും ഉൾപ്പെടും.

വിധി നിർണയത്തിനുള്ള മാനദണ്ഡം :

  • വിഷയം കൈകാര്യം ചെയ്ത രീതി 
  • ഒറിജിനാലിറ്റി
  • ആർട്ടിസ്റ്റിക് കോമ്പോസിഷൻ
  • സർഗ്ഗാത്മകത
  • ഈ മത്സരത്തിന്റെ  നിയമങ്ങൾ പിന്തുടർന്നിട്ടുണ്ടാകുക

സമ്മാനം

ഓരോ വിഭാഗത്തിലും മികച്ച 3 എൻട്രികൾക്ക് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ ആകർഷകമായ സമ്മാനങ്ങൾ നൽകും. വിജയികളെ ലോക വന്യജീവി ദിനമായ മാർച്ച് മൂന്നിന് പ്രഖ്യാപിക്കും

വിജയികളുടെ പേരുകൾ അവരുടെ പോസ്റ്ററുകൾക്കൊപ്പം ആരണ്യകം നേച്ചർ ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 2022 മാർച്ച് 3-ന് ലോക വന്യജീവി ദിനത്തിൽ പ്രദർശിപ്പിക്കും.

നിയമങ്ങളും മാർഗനിർദേശങ്ങളും

  • ഓരോ വിദ്യാർത്ഥിക്കും ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ  പറ്റൂ. 
  • പോസ്റ്ററുകൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം.
  • പോസ്റ്റർ ചാർട്ട് പേപ്പറിലോ ഡിജിറ്റൽ രൂപത്തിലോ ഉണ്ടാക്കിയതാകാം.
  • 2022 ഫെബ്രുവരി 20-നോ അതിനുമുമ്പോ എൻട്രികൾ സമർപ്പിക്കണം.
  • വൈകിയുള്ള സമർപ്പിക്കപ്പെട്ട എൻട്രികൾ സ്വീകരിക്കപ്പെടില്ല.
  • ലാൻഡ്‌സ്‌കേപ്പ് അല്ലെങ്കിൽ പോർട്രേറ്റ് രീതിയിൽ ആകാം
  • പോസ്റ്ററുകളിൽ ഉപയോഗിക്കുന്ന  ചിത്രങ്ങൾ / കലാസൃഷ്ടികൾ വിദ്യാർഥികൾ എടുത്തതോ  / സൃഷ്ടിച്ചതോ  ആയിരിക്കണം.
  • ഇൻറർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത കലാസൃഷ്‌ടി/ഫോട്ടോഗ്രാഫുകളൊന്നും പോസ്റ്ററിനുള്ളിൽ ഉപയോഗിക്കാൻ പാടില്ല. 
  • പങ്കെടുക്കുന്നയാളുടെ പേരും പ്രായവും, അപേക്ഷയ്‌ക്കൊപ്പം സ്‌കൂളിന്റെ പേരും നിർബന്ധമായും രേഖപ്പെടുത്തണം.
  • സ്കൂളിൽ നിന്ന് ലഭിക്കുന്ന സാധുവായ ഐഡന്റിറ്റി പ്രൂഫ് നിർബന്ധമായും ചേർക്കേണ്ടതാണ്.
  • “നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുക” എന്ന പ്രമേയം പോസ്റ്ററിന്റെ പ്രധാന ഫോക്കസ് ആയിരിക്കണം.
  • ജൂറിയുടെ തീരുമാനങ്ങൾ അന്തിമവും നിർബന്ധിതവുമാണ്, വിധിനിർണയ പ്രക്രിയയുമായി ബന്ധപ്പെട്ട് കത്തിടപാടുകളോ ചർച്ചകളോ ഉണ്ടാകില്ല.

സമർപ്പിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ

എല്ലാവരും പോസ്റ്ററിന്റെ ചിത്രം JPEG/PDF ആയി ചുവടെയുള്ള ഫോമിൽ മറ്റ് പ്രസക്തമായ വിശദാംശങ്ങൾക്കൊപ്പം 2022 ഫെബ്രുവരി 20-ന് രാത്രി 11.59-ന് മുമ്പ് സമർപ്പിക്കണം. മുകളിൽ വ്യക്തമാക്കിയ സമയത്തിന് ശേഷമുള്ള സമർപ്പിക്കലുകൾ സ്വീകാര്യമല്ല.

Register for the competition(ഇവിടെ രജിസ്റ്റർ ചെയ്യുക)

If your poster is not ready, you can register for the competition and submit the poster later(on or before 20th Feb)/ പോസ്റ്റർ ഉണ്ടാക്കി തീർന്നില്ലെങ്കിൽ അത് പിന്നീട്(ഫെബ്രുവരി 20നോ അതിനു മുൻപായോ) അപ്പ്ലോഡ് ചെയ്‌താൽ മതി

Poster ready to upload?/പോസ്റ്റർ ഉണ്ടാക്കിക്കഴിഞ്ഞോ? *

By submitting the entry contestant agrees to be fully unconditionally bound by the terms and conditions of the Poster Design Competition. The participant represents and warrants that they meet the eligibility requirements. In addition, participants agree to accept the Jury’s decisions appointed by Aranyakam Nature Foundation as final.