ജൈവവൈവിധ്യ വീഡിയോ അവാർഡുകൾ പ്രഖ്യാപിച്ചു. ആരണ്യകം നേച്ചർ ഫൗണ്ടേഷൻ കേരളത്തിലെ സ്കൂൾ കുട്ടികള്‍ക്കായി നമ്മുടെ ചുറ്റുപാടുകളിലെ ജൈവവൈവിധ്യത്തെക്കുറിച്ചു നടത്തിയ വീഡിയോ മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മലപ്പുറം പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്സ്.എസ്സിലെ ഹിബ റസാഖ്(https://fb.watch/40oZ_VY3dz/) ഒന്നാം സ്ഥാനം കരസ്ഥമാക്കി.

രണ്ടാം സ്ഥാനം മലപ്പുറം എ ആർ നഗർ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി ഫാത്തിമ മെഹബിനും(https://fb.watch/40oY38Lhf1/)

മൂന്നാം സ്ഥാനം തിരുവനന്തപുരം ശാസ്തമംഗലം ആർകെഡി എൻ.എസ്സ്.എസ്സ് സ്കൂളിലെ ജീവനും(https://fb.watch/40oV2zCBfM/) കരസ്ഥമാക്കി,

അമൻ താരിഖ്, ഇഷ നൗറീൻ, ഹരിമുരളി എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചു. മെറിറ്റ് സർട്ടിഫിക്കറ്റും ഫലകവും അതാത് സ്കൂളുകളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് നല്കുന്നതാണ്. ആരണ്യകം നേച്ചർ ഫൗണ്ടേഷൻ, ലോക വന്യജീവി ദിനത്തോട് അനുബന്ധിച്ച് നടത്തിയ വെബിനാറിലാണ് വിജയികളെ പ്രഖ്യാപിച്ചത്. പ്രസ്തുത വെബിനാറിൽ ഡോ. ജാഫര്‍ പാലോട്ട് മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ ഈസ ലോക വന്യജീവിദിനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു.