നമ്മളെല്ലാവരും കോഴിയെപ്പിടിക്കുന്ന, ചത്താലും കോഴിക്കൂട്ടിൽ തന്നെ നോക്കുന്ന കുറുക്കൻ, കുറുനരി അല്ലെങ്കിൽ ഊളൻ എന്ന് വിളിക്കുന്ന നായയുടെ വർഗ്ഗത്തിൽ പെട്ട ജീവിയെക്കുറിച്ചു കഥകളിലെങ്കിലും ധാരാളം കേട്ടിട്ടുണ്ടാവുമല്ലോ? നമ്മുടെ നാട്ടിലെല്ലാം ഒരു കാലത്ത് ഇവയെ സുലഭമായി കണ്ടിരുന്നു, അല്ലെങ്കിൽ അവയുടെ ഓരിയിടൽ കേട്ടിരുന്നു. എന്നാൽ ഇന്ന് ഇവയെ വളരെക്കുറച്ചു സ്ഥലങ്ങളിൽ മാത്രമേ കാണാറുള്ളൂ, ചിലയിടങ്ങളിൽ ഇപ്പോഴും ഇവ ധാരാളമുണ്ടെങ്കിലും എല്ലായിടത്തും അങ്ങനെ ആയിക്കൊളണമെന്നില്ല. എവിടെയൊക്കെ ഇവയെ ഇപ്പോളും കാണുന്നുണ്ട് അല്ലെങ്കിൽ പണ്ട് കണ്ടിരുന്നു എന്ന് എല്ലാവരും അവരവരുടെ ചുറ്റുപാടിലെ വിവരങ്ങൾ തന്നാൽ, ഇവയെക്കുറിച്ചു ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും. അതിന് വേണ്ടി എല്ലാവരും അവരവർക്കറിയുന്ന വിവരങ്ങൾ ദയവായി പങ്കുവെക്കൂ.
വിവരങ്ങൾ ഈ ലിങ്കിലോ താഴെക്കാണുന്ന ഫോമിലോ ചേർക്കുക ലിങ്ക്